കാണികളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന, ദേവസ്വങ്ങൾ അനുനയ പാതയിൽ

തൃശ്ശൂർ: ഇത്തവണത്തെ തൃശ്ശൂർ പൂരം കാണികളെ ഒഴിവാക്കി നടത്താന്‍ ആലോചന. ആനക്കാരേയും മേളക്കാരെയും ചുരുക്കം ചില സംഘാടകരെയും ഉള്‍പ്പെടുത്തികൊണ്ട് പൂരം നടത്താം എന്ന് 19/04/21 തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേവസ്വങ്ങള്‍ അറിയിക്കും.

മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണ് എന്ന നിലപാടിലാണ് നിലവില്‍ ദേവസ്വങ്ങള്‍ എത്തിയിരിക്കുന്നത്. ദൃശ്യ, നവ മാധ്യമങ്ങളുടെ സഹായത്തോടെ ദേശക്കാര്‍ക്ക് തല്‍സമയം പൂരം കാണാന്‍ അവസരം ഒരുക്കും. സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു അഭിപ്രായത്തിലേക്ക് ദേവസ്വങ്ങള്‍ മുന്നോട്ടുവെച്ചത്‌.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആളുകളെ പങ്കെടുപ്പിച്ച് പൂരം നടത്തണമെന്ന നിലപാടായിരുന്നു നേരത്തേ രണ്ട് ദേവസ്വങ്ങൾക്കും ഉണ്ടായിരുന്നത്. എന്നാൽ സ്ഥിതി കൂടുതൽ ഗുരുതരമായ സാഹചര്യത്തിൽ ദേവസ്വങ്ങൾ നിലപാട് മാറ്റുകയാണ് എന്നാണ് സൂചന.

Share
അഭിപ്രായം എഴുതാം