ഒരു സ്ത്രീയുടെ പേരിനൊപ്പം സൂപ്പർസ്റ്റാറെന്ന് ചേർക്കുന്നത് സിനിമ ഇൻഡസ്ട്രിയിൽ ഒരു ചെറിയ മാറ്റം അല്ലെന്നും സിനിമ എന്നത് പുരുഷന്മാരുടെ കലയാണ് എന്ന പൊതുധാരണ ഉണ്ടായിരുന്നെങ്കിലും ഇന്ന് സിനിമയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുകയാണെന്നും മഞ്ജു പറഞ്ഞു. ലേഡി സൂപ്പർ സ്റ്റാർ എന്ന പ്രയോഗം സിനിമാ മേഖലയിൽ സ്ത്രീകൾക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെ തെളിവാണെന്നും അങ്ങനെ വിളിക്കുന്നത് പലർക്കും ഒരു പ്രചോദനമാണെന്നും അതിൽ ഏറെ അഭിമാനമുണ്ടെന്നും മഞ്ജു പറയുന്നു.
മഞ്ജു നായികയായ മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ എന്ന ടാഗ് ലൈനുമായി റിലീസ് ചെയ്ത ചതുർമുഖം എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. വ്യത്യസ്തമായ ഒരു ചിത്രം തന്നെയാണ് ചതുർമുഖം എന്നാണ് പ്രേക്ഷകർ പറയുന്നത്. അത് മികച്ച ഒരു പരീക്ഷണമെന്നാണ് സമൂഹമാധ്യമങ്ങളിൽ നിന്നുള്ള പ്രതികരണം. മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ചതുർമുഖം എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത് കമലശങ്കറും, സലീൽ വിയുമയും ചേർന്നാണ്. ശ്യാമപ്രസാദ് അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.