പന്തളം രാജകുടുംബത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍

കൊച്ചി: പന്തളം രാജകുടുംബത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. പന്തളം സ്വദേശി കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കീഴടങ്ങനെത്തിയപ്പോഴാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ട രണ്ടായിരം ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കാമെന്ന് പറഞ്ഞ് കുവൈറ്റിലെ വ്യവസായി ആയ ഒഡീഷാ സ്വദേശിയില്‍ നിന്നും ആറുകോടി രൂപ ഇരുവരും ചെര്‍ന്ന് തട്ടിയെടുത്തിരുന്നു. കടവന്ത്രയിലെ ഒ.എസ് ബിസിനസ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് കോടികള്‍ വിലവരുന്ന സോഫ്റ്റ് വെയര്‍ സോഴ്‌സ് കോഡ് വെറും 15,000 രൂപ അഡ്വാന്‍സ് നല്‍കി തട്ടിയെടുത്തതായും കേസുണ്ട്. ഇവര്‍ക്കെതിരെ കുവൈത്തിലും സമാനമായി പരാതികള്‍ ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →