കോഴിക്കോട് : ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് ജില്ലാകളക്ടര്‍ ഉത്തരവായി. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കണ്ടെയിന്മെന്റ് സോണുകളില്‍ പൊതു സ്വകാര്യ ഇടങ്ങളിലുളള കൂടിച്ചേരലുകള്‍ പൂര്‍ണമായും നിരോധിച്ചു. തൊഴില്‍-അവശ്യ സേവനങ്ങല്ള്ക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ആരാധനാലയങ്ങളില്‍ അനുഷ്ടാനങ്ങളും ചടങ്ങുകളും മാത്രമേ നടത്താന്‍ പാടുളളു. അഞ്ചില്‍കൂടുതല്‍ പേര് പങ്കെടുക്കാന്‍ പാടില്ല. രോഗവ്യാപനം അതി തീവ്രമായി തുടരുന്നത് ജില്ലയെ ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

