കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സിലിഗുഡി മേയറും പ്രമുഖ ഇടതുപക്ഷ നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രിമാരായ ഗൗതം ദേബ്, ബ്രത്യ ബസു, ബിജെപിയിലെ സമിക് ഭട്ടാചാര്യ എന്നിവര്‍ ഇന്നു ജനവിധി തേടുന്ന പ്രമുഖരാണ്.ആകെയുള്ള 294 സീറ്റുകളില്‍ 45 എണ്ണത്തിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ എട്ടു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് ഇന്നാണ്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ 48 മണിക്കൂറിനിടെ നാലു ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്റെ അതി തീവ്ര വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൊണ്ടുവന്നിട്ടുണ്ട്.നാലാം ഘട്ടം വോട്ടെടുപ്പിലുണ്ടായ കനത്ത അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 853 കമ്പനി കേന്ദ്ര സേനയെയാണ് വിവിധ മണ്ഡലങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്.
പശ്ചിമ ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
