ഹൃദയാഘാതം മൂലം തമിഴ് നടൻ വിവേക് ആശുപത്രിയിൽ . നില ഗുരുതരം

ചെന്നൈ: തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വിവേക് കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിവേകിന്റെ നില ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം . കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. സാമി, ശിവജി , അന്യൻ, തുടങ്ങി 200 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിവേകിന് മൂന്നുതവണ തമിഴ്നാട് സർക്കാരിൻറെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം