കൊല്ലം: ഏപ്രില്‍ 15ന് 10523 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഏപ്രില്‍ 15ന് 10523 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 29 ആരോഗ്യപ്രവര്‍ത്തകരും 66 മുന്നണിപ്പോരാളികളും ആറു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 5139 പേരും 60 വയസിന് മുകളിലുള്ള 3458 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 57 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 212 മുന്നണിപ്പോരാളികള്‍ക്കും 509 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 374 പേര്‍ക്കും 60 വയസിന് മുകളിലുള്ള 673 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →