ഹോട്ടലുകള്‍ 9 മണിക്ക് തന്നെ അടക്കുക എന്നത് പ്രായോഗികമല്ലെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍

കോഴിക്കോട്: ഹോട്ടലുകളുടെ പ്രവർത്തന സമയം നിയന്ത്രിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ. കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ ഹോട്ടലുകള്‍ 9 മണിക്ക് തന്നെ അടക്കുക എന്നത് പ്രായോഗികമല്ലെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയപാല്‍ പറഞ്ഞു. 9 മണി എന്നത് 11 മണി വരെ നീട്ടി നല്‍കണം. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി. ഇതുകൊണ്ടുണ്ടായ രോഗവ്യാപനത്തിന് വ്യാപാരികള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കച്ചവടക്കാര്‍ക്ക് ഭീമമായ നഷ്ടമുണ്ടാക്കുെമന്നും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവനും ബുധനാഴ്ച(14/04/21) പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →