ജലീലിന്റെ രാജി പാർട്ടി ആവശ്യപ്രകാരം

തിരുവനന്തപുരം : രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം കെ ടി ജലീൽ ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചുവെങ്കിലും പാർട്ടി ആവശ്യപ്രകാരമാണ് രാജി എന്നാണ് പുറത്തു വന്ന വിവരം.

ലോകായുക്തയുടെ വിധി വന്നതിനുശേഷം ജലീൽ രാജി വയ്ക്കണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. എം എ ബേബി, തോമസ് ഐസക് തുടങ്ങിയവർ പാർട്ടിയിൽ ജലീലിന്റെ രാജി ആവശ്യപ്പെട്ടു. എ കെ ബാലൻ ജലീലിനെ ന്യായീകരിക്കുകയായിരുന്നു എങ്കിലും പാർട്ടിക്കുള്ളിൽ രാജി എന്ന ആവശ്യം ശക്തമാവുകയായിരുന്നു. എന്നിട്ടും പിടിച്ചുനിൽക്കാൻ ശ്രമിച്ച ജലീലിനെ ഉച്ചയ്ക്ക് പതിനൊന്നരയോടെ എകെജി സെൻററിലേക്ക് വിളിച്ചുവരുത്തി. രാജിവെയ്ക്കണമെന്ന് എന്ന് കോടിയേരി ബാലകൃഷ്ണൻ ജലീലിനെ അറിയിച്ചു. ഈ കൂടിക്കാഴ്ചയിലും ഹൈക്കോടതിയിൽ കൊടുത്ത കേസിലെ കാര്യം ജലീൽ സൂചിപ്പിച്ചു രാജി വയ്ക്കാതിരിക്കാൻ ജലീൽ ശ്രമിച്ചുവെങ്കിലും രാജി വെക്കുന്നതാണ് അഭികാമ്യം എന്ന് കോടിയേരി പറഞ്ഞു. ജലീൽ രാജി വെക്കാതിരിക്കുന്നതും രാജിവെക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായതും ഗുരുതരമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കി. മുഖ്യമന്ത്രി ഇടപെട്ടാണ് ആണ് രാജിക്കത്ത് സമർപ്പിച്ചത്. ഫെയ്സ്ബുക്കിൽ പറഞ്ഞ പോലെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചുകൊണ്ടല്ല രാജിക്കത്ത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

പിന്നീട് 13- 4- 2021 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഫേസ്ബുക്കിലൂടെ രാജി വിവരം പുറത്തുവിടുകയായിരുന്നു. രാജിക്കത്ത് ഗൺമാന്റെ കൈവശം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് എത്തിക്കുകയാണ് ചെയ്തത്. ബന്ധു നിയമനത്തിൽ മന്ത്രി കുറ്റക്കാരനെന്ന് ലോകായുക്ത വിധിക്ക് പിന്നാലെയാണ് രാജി. വി കെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. വിധി വന്നതിനുശേഷം വിദഗ്ധനിയമോപദേശം തേടിയിരുന്നു. രാജിവെക്കാതെ നിർവാഹമില്ല എന്നാണ് ഉപദേശം ലഭിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് 13 – 04- 21, ചൊവ്വാഴ്ച ഹർജി പരിഗണിക്കാനിരിക്കെയാണ് ജലീലിന്റെ രാജി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →