പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ മഞ്ജു വാര്യർ നായിക നായകൻമാരാകുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മെയ് 13ന് തീയറ്ററിൽ എത്തുന്ന ഈ ചിത്രത്തിന്റെ പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ 12/04/21 തിങ്കളാഴ്ച റിലീസ് ചെയ്യും.
അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹകൻ തിരുവും കലാസംവിധാനം സാബു സിറിളും നിർവഹിക്കുന്നു,
ഫാസിൽ, മധു, അർജുൻ സർജ, കല്യാണി പ്രിയദർശൻ , കീർത്തിസുരേഷ്, മോഹൻലാൽ തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ട് .
ഹരിനാരായണൻ ചിട്ടപ്പെടുത്തിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ , ശ്വേതാ മോഹൻ , സിയ ഉൽ ഹഖ് എന്നിവർ ചേർന്നാണ്.

