തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതായി സൂചന. 09/04/21 വെള്ളിയാഴ്ച തിരുവനന്തപുരത്തെ സ്പീക്കറുടെ വസതിയിലെത്തി അതീവ രഹസ്യമായി മൊഴി രേഖപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു എന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പറയുന്നു.
സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതായി സൂചന
