പെരിങ്ങത്തൂർ പുല്ലൂക്കരയില്‍ കൊല ചെയ്യപ്പെട്ട മന്‍സൂറിന്റെ ഘാതകരെ സിപിഎം സംരക്ഷിക്കരുതെന്ന് എസ്എസ്എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
രാഷ്ടീയ തിമിരം ബാധിച്ച ഒരു കൂട്ടം പ്രവര്‍ത്തകരില്‍ നിന്ന് സംഭവിച്ച അവിവേകത്തെ സിപിഎം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിപിഎം തയ്യാറായാല്‍ മാത്രമാണ് പ്രതികളെ തള്ളി പറഞ്ഞ നടപടി ആത്മാര്‍ത്ഥമാണെന്ന് പറയാന്‍ സാധിക്കൂ. കൊലപാതകം നടന്നയുടനെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാന്‍ കൊലപാതകത്തെയും, കൊലപാതകികളെയും തള്ളി കളയുകയും പ്രതിഷേധം തണുക്കുമ്പോള്‍ പ്രതികള്‍ക്ക് നിയമ സഹായ മടക്കമുളളവ ഉറപ്പു വരുത്തുകയും ചെയ്യുന്ന രീതിയും അവസാനിപ്പിക്കണം.
കുറ്റവാളികളെ ഒറ്റപ്പെടുത്തുന്ന രീതി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചെങ്കിലേ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുകയുള്ളൂവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ജാഫര്‍ സാദിഖ് കാസര്‍കോഡ് ,സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസ്ഥാന പ്രസിഡന്റ് നിസാമുദീന്‍ ഫാളിലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജാഫില്‍ സഫാക്കി പാലക്കാട്, സിആര്‍കെ മുഹമ്മദ് വടകര, ഹമീദലി സഫാക്കി കോഴിക്കോട്, കെബി.ബശീര്‍ തൃശൂര്‍, മുഹമ്മദ് നിയാസ് കോഴിക്കോട് എം ജുബൈര്‍ മലപ്പുറം, ഫിര്‍ദൗസ് സ്‌ഫാക്കി കണ്ണൂര്‍, ശബീറലി മഞ്ചേരി, മുഹമ്മദ് റാഫി തിരുവനന്തപുരം, ആശിഖ് കോയ തങ്ങള്‍ കൊല്ലം, ജാബിര്‍ കോഴിക്കോട്, ഡോ. അബൂബക്കര്‍ മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു