ഐപിഎല്‍: ഇന്ന് ചെന്നൈ ഡല്‍ഹിയെ നേരിടും

മുംബൈ: ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നു മുംബൈയിലാണ് മത്സരം.

ക്യാപ്റ്റനായി ഋഷഭ് പന്തിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. മഹേന്ദ്ര സിങ് ധോണി, സുരേഷ് റെയ്‌ന, അമ്ബാട്ടി റായുഡു, കെഎം ആസിഫ്, ദീപക് ചഹാര്‍, ഡ്വെയ്ന്‍ ബ്രാവോ, ഫാഫ് ഡു പ്ലെസിസ്, ഇമ്രാന്‍ താഹിര്‍, എന്‍ ജഗദീസന്‍, കര്‍ണ്‍ ശര്‍മ, ലുങ്കി എങ്കിഡി, മിച്ചല്‍ സാറ്റ്‌നര്‍ , റുതുരാജ് ഗെയ്ക്വാഡ്, ഷാര്‍ദുല്‍ താക്കൂര്‍, സാം കറണ്‍, ആര്‍ സായ് കിഷോര്‍, മൊയിന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പൂജാര, ഹരിശങ്കര്‍ റെഡ്ഡി, ഭഗത് വര്‍മ്മ, സി ഹരി നിഷാന്ത് എന്നിവരാണ് ചെന്നൈ സൂപ്പര്‍ കിങ്സിലുള്ളത്. സുരേഷ് റെയ്ന മടങ്ങി വന്നതും സാം കറന്‍, ജഡേജ, ഷാര്‍ഡുള്‍ താക്കൂര്‍, ബ്രാവോ എന്നിവരടങ്ങുന്ന ഓള്‍ റൗണ്ടര്‍മാരും ചെന്നൈയ്ക്ക് ഗുണം ചെയ്യും

. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ കരുത്തരായ സൗത്ത് ആഫ്രിക്കന്‍ പേസര്‍മാര്‍ റബാഡയും നൊര്‍ജിയും ക്വാറന്റൈന്‍ കാരണം കളിക്കില്ല. കോവിഡ് ബാധിതനായ അക്‌സര്‍ പട്ടേലിനും മത്സരം നഷ്ടമാകും. റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ഷിമ്രോണ്‍ ഹെറ്റ്മിയര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രിസ് വോക്സ്, ആര്‍ അശ്വിന്‍, അമിത് മിശ്ര, ലളിത് യാദവ്, പ്രവീണ്‍ ദുബെ, കഗിസോ റബാഡ, അന്റിച് നോര്‍ജെ , അവേഷ് ഖാന്‍, സ്റ്റീവ് സ്മിത്ത്, ഉമേഷ് യാദവ്, റിപ്പാല്‍ പട്ടേല്‍, വിഷ്ണു വിനോദ്, ലുക്മാന്‍ എന്നിവരാണ് ഡല്‍ഹി നിരയിലുള്ളത്.

കഴിഞ്ഞ തവണ മറ്റ് ടീമുകളെയെല്ലാം ഞെട്ടിച്ച പ്രകടനമാണ് ഡല്‍ഹി പുറത്തെടുത്തത്. ഫൈനല്‍ വരെ എത്താനും അവര്‍ക്കായി. ഇത്തവണ ജയത്തോടെ തുടങ്ങുകയായിരിക്കും യുവനിരയുടെ ലക്ഷ്യം.

Share
അഭിപ്രായം എഴുതാം