ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ പാര്‍ക്കുന്ന നഗരം: ബീജിംഗ്

ബീജിംഗ്.: ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ പാര്‍ക്കുന്ന നഗരം എന്ന പദവി ചൈനയുടെ തലസ്ഥാനമായ ബീജിംഗിന് സ്വന്തം. പോബ്‌സിന്റെ കണക്കുകള്‍ പ്രകാരമാണിത്. അമേരിക്കന്‍ സംസ്ഥാനമായ ന്യൂയോര്‍ക്കിന് സ്വന്തമായിരുന്ന സ്ഥാനമാണിപ്പോള്‍ ബീജിംഗ് നേടിയിരിക്കുന്നത്. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുളളത് അമേരിക്കയിലാണ്. രണ്ടാമത് ചൈനയാണ്. ഫോബ്‌സിന്റെ കണക്കുകള്‍ പ്രകാരം 100 ശതകോടീശ്വരന്മാരാണ് ബീജിംഗിലുളളത്. കഴിഞ്ഞ വര്‍ഷം 33 ശത കോടീശ്വരന്മാര്‍ രാജ്യത്ത് പുതുതായി ഉണ്ടായി. ന്യൂ യോര്‍ക്കില്‍ 99 ശത കോടീശ്വരന്മാരാണുളളത്. ന്യൂയോര്‍ക്കിലെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 80ലക്ഷം ബില്യണ്‍ ഡോളറാണ്. ഇത് ബീജിംഗിനേക്കാള്‍ ഏറെക്കൂടുതലാണ്.

കോവിഡ് നിയന്ത്രണം പുതിയ ടെക് കമ്പനികളുടേയും സ്റ്റോക്ക് മാര്‍ക്കറ്റുകളുടെയും ഉയര്‍ച്ച എന്നിവ ബീജിംഗിന് അനുകൂല ഘടകങ്ങളായി. ടിക് ടോക്കിന്റെ സ്ഥാപകനും ബൈറ്റ് ഡാന്‍സ് ചീഫ് എക്‌സിക്യൂട്ടീവുമായ ഴാങ് യമിംഗ് ആണ് ബീജിംഗിലെ ഏറ്റവും ധനികന്‍ 3560 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അമേരിക്കയില്‍ 2020ല്‍ 614 ശതകോടീശ്വരന്മാരുണ്ടായിരുന്നത് 2021 ല്‍ 724 ആയി . ചൈനയില്‍ 2020ല്‍ 456 ശതകോടീശ്വരന്മാരുണ്ടായിരുന്ന സ്ഥാനത്ത് 2021 ല്‍ 698 ആയി ഉയര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →