ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: തനിക്കെതിരായ അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ 09/04/21 വെള്ളിയാഴ്ച പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരെ താൻ ധർമ്മടത്ത് മത്സരിച്ചതിനാലാണ് തനിക്കെതിരെ വ്യക്തിഹത്യ നടന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വാളയാർ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.

വാളയാർ പെൺകുട്ടികളുടെ അമ്മയെ കുറ്റപ്പെടുത്തുന്ന രീതിയിൽ അഡ്വ ഹരീഷ് വാസുദേവൻ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ അമ്മയുടെ അഭിപ്രായ പ്രകടനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →