ബംഗളൂരു ഉൾപ്പെടെ ആറ് നഗരങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി കർണാടക, പത്ത് സംസ്ഥാനങ്ങളിൽ കോവിഡ് അതിരൂക്ഷം

ന്യൂഡൽഹി: ബംഗളൂരു ഉൾപ്പെടെ ആറ് നഗരങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി കർണാടക സർക്കാർ. 10/04/21 ശനിയാഴ്ച മുതലാണ് കർഫ്യു.

രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാകും നിരോധനാജ്ഞ. ബംഗളൂരു, മൈസൂരു, മംഗളൂരു, കാലാബുറാഗി, ബിദർ, തുമകുരു, മണിപ്പാൽ എന്നിവിടങ്ങളിലാണ് ഏപ്രിൽ 20 വരെ നിരോധനാജ്ഞ.

കൊവിഡ് അതിരൂക്ഷമായ പത്ത് സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടതാണ് കർണാടകയും. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തർ പ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, കേരള, പഞ്ചാബ് എന്നീ ഒൻപത് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായ ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →