നഷ്ട പരിഹാര തുക മുഴുവനും ഇറ്റലി കെട്ടിവച്ചാലേ കടൽക്കൊല കേസിലെ നടപടി അവസാനിപ്പിക്കുകയുള്ളൂവെന്ന്​ സുപ്രീം കോടതി

ന്യൂഡൽഹി: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കുമുള്ള നഷ്ട പരിഹാര തുക മുഴുവനും ഇറ്റലി കെട്ടിവച്ചാലേ കടൽക്കൊല കേസിലെ നടപടി അവസാനിപ്പിക്കുകയുള്ളൂവെന്ന്​ സുപ്രീം കോടതി.

നേരത്തെ ​ കെട്ടിവെച്ച 2.17 കോടി രൂപക്ക്​ പുറമെ പത്ത്​ കോടി രൂപകെട്ടിവെക്കണമെന്നാണ്​ ഇറ്റലിയോട്​ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്​. പണം കെട്ടിവെച്ചാൽ ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ കേസിലെ നടപടികൾ അവസാനിപ്പിക്കുന്നതിൽ എതിർപ്പ് ഇല്ല എന്ന് കേരളവും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

വെടിയേറ്റ് മരിച്ച അജേഷ് പിങ്കി, ജലസ്​റ്റിൻ എന്നിവരുടെ കുടുംബാംഗങ്ങളും സെന്‍റ്​ ആന്‍റണീസ് ബോട്ട് ഉടമ ​ഫ്രഡിയും നഷ്​ടപരിഹാര തുക സ്വീകരിക്കാമെന്ന്​ വ്യക്തമാക്കിയാതായി കേരളം വെളളിയാഴ്ച(09/04/21) സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്​തു.

പണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്ന അക്കൗണ്ടിലാണ്​ ഇറ്റലി നിക്ഷേപിക്കേണ്ടത്​. ആ തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയിൽ കെട്ടി വയ്ക്കണം. അതിന് ശേഷമേ കേസ്​ നടപടികൾ അവസാനിപ്പക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ അപേക്ഷ പരിഗണിക്കുകയുള്ളൂ എന്ന് കോടതി വ്യക്​തമാക്കി​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →