നിലമ്പൂര്‍: ക്ഷേത്ര മുതലുമായി യുവാവ് പോലീസ് കസ്റ്റഡിയില്‍ . വഴിക്കടവ് കമ്പളക്കല്ല് കുന്നുമ്മല്‍ ആബീദ് (35) ആണ് മോഷണ മുതലുമായി പോലീസ് കസ്റ്റഡിയിലായത്. നിലമ്പൂര്‍ മുമ്മുളളി കുട്ടിച്ചാത്തന്‍ കാവിലാണ് സംഭവം. ക്ഷേത്രത്തില്‍ മോഷിടിക്കാനെത്തിയ യുവാവ് ഭണ്ഡാരവും ഓഫീസും കുത്തിത്തുറന്ന് ക്ഷേത്ര മുതലുകള്‍ കൈക്കലാക്കി. . തടുര്‍ന്ന മദ്യപിച്ച് ലക്ക് കെട്ട് മോഷണമുതലും കെട്ടിപ്പിട്ച്ച കിടന്നുറങ്ങി പോയി.
രാവിലെ അഞ്ചരയോടെ ക്ഷേത്രത്തില്‍ വിളക്കുവെക്കാനെത്തിയ ക്ഷേത്രം സെക്രട്ടറി പാലശേരി വേണുഗോപാലാണ് കിണറിനടത്ത് ഓഫീസിനു സമീപം ബോധരഹിതനായി ഉറങ്ങുന്ന യുവാവിനെ ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് സമീപവാസികളെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് ഓഫീസും ഭണ്ഡാരവും കുത്തിത്തുറന്ന് പണം മോഷിടിച്ച വിവരം അറിയുന്നത്. ഉടന്‍ നിലമ്പൂര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

