കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂരില്‍ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു.
08/04/21 വ്യാഴാഴ്ച കണ്ണൂർ കലക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗമാണ് യുഡിഎഫ് ബഹിഷ്കരിച്ചത്.
പ്രതികളെ അറസ്റ്റു ചെയ്യാത്ത പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് യു ഡി എഫ് നേതാക്കൾ മാധ്യമങ്ങളോടു പറഞ്ഞു. അക്രമസംഭവങ്ങളിൽ പൊലീസ് നടപടി ഏകപക്ഷീയമാണ്.
കൊലപാതകികളുടെ നേതാക്കളാണ് യോഗത്തിലിരിക്കുന്നതെന്ന് സതീശന് പാച്ചേനി പറഞ്ഞു. ഇത്തരം ആളുകളുമായി ചര്‍ച്ചയ്ക്കില്ലെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.

