കൊവിഡ്: ബംഗളുരു നഗരത്തില്‍ നിരോധനാജ്ഞ

ബംഗളുരു: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ബംഗളുരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചു. കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ള ജിം, നീന്തല്‍ക്കുളം, പാര്‍ട്ടി ഹോളുകള്‍ എന്നിവയുടെ പ്രവര്‍ത്തിന് വിലക്കേര്‍പ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രങ്ങള്‍ കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. 1,15,736 പ്രതിദിന പോസിറ്റീവ് കേസുകളും 630 മരണവുമാണ് ഇന്ന് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →