കൊവിഡ്: ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക വിലക്കുമായി ന്യൂസിലാന്‍ഡ്

വെല്ലിങ്ടണ്‍: ഏപ്രില്‍ 11 മുതല്‍ 28 വരെ ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. ഇന്ത്യയില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. ന്യൂസിലാന്റില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന വിദേശ യാത്രക്കാരില്‍ 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 17 പേരും ഇന്ത്യയില്‍ നിന്നും വന്നവരായിരുന്നു. ഇതിനെ തുടര്‍ന്നാണ് യാത്രാ വിലക്ക് തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →