കൊച്ചി: ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ 08/04/21 വ്യാഴാഴ്ചയും കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സ്പീക്കര്‍ അസൗകര്യം അറിയച്ചതിനെ തുടര്‍ന്ന് മറ്റൊരു ദിവസം ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശം നല്‍കി. തീയതി വ്യക്തമാക്കി നോട്ടീസ് നല്‍കും. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലു ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നതിനാല്‍ വരാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാമെന്നും സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് 08/04/21 വ്യാഴാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണയിലാണ് ഡോളര്‍ കടത്തിയതെന്ന് സ്വര്‍ണകടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ഹൈക്കോടതിയെ അറിയച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ക്ക് ആദ്യ നോട്ടീസ് നല്‍കിയത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ് .യുയഎഇ കോണ്‍സല്‍ വഴിയാണ് ഡോളര്‍ കടത്തിയത്. ഈ പണം ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചെന്നാണ് സ്വപ്‌നയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സുഹൃത്ത് നാസറിന്റെ പേരിലുളള സിം കാര്‍ഡുപയോഗിച്ചാണ് സ്ക്കപീര്‍ പ്രതികളെ ബന്ധപ്പെട്ടെതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

