ചേലക്കര: ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍. ചേലക്കര പുലാക്കോട് സുബ്രമണ്യ ക്ഷേത്രത്തിന് സമീപം ശശി നിലയത്തില്‍ മനോഹരന്‍(58), ഭാര്യ പ്രസന്നകുമാരി (49)എന്നിവരാണ് മരിച്ചത്. ചേലക്കര വെങ്ങനെല്ലൂരില്‍ താമസിക്കുന്ന മൂത്തമകന്‍ മനു 6.4.2021ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ കടലാസ് വെച്ച് അടച്ച നിലയിലായിരുന്നു.
വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മനോഹരനെ വീടിന് മുകളിലെ കിടപ്പുമുറിയിലും പ്രസന്നകുമാരിയെ അടുക്കളയിലും മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ മാത്രമാണ് വീട്ടിലുണ്ടാായിരുന്നത്. ഇളയമകന്‍ സനു അബുദാബിയില്‍ പോയിട്ട് അധികനാളായില്ല. തുളസിയാണ് മരുമകള്‍. ചേലക്കര പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍

