ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു, രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

ന്യൂഡൽഹി : ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. കേസ് 06/04/21 ചൊവ്വാഴ്ച പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

ചൊവ്വാഴ്ച നാലാമതായാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ലാവലിന്‍ കേസ് പരിഗണിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ തന്നെ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് കൈമാറിയ വിവരം ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സീസിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെയാണ് കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുന്നതായി സുപ്രീം കോടതി അറിയിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →