റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ്

April 6, 2021 - 8:35 pm

വയനാട്: ജില്ലയില്‍ 5.04.21 തിങ്കളാഴ്ച 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 42 പേര്‍ രോഗമുക്തി നേടി. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28805 ആയി. 27871 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 772 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 701 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍: ബത്തേരി സ്വദേശികൾ ആറു പേർ, മാനന്തവാടി അഞ്ചു പേർ, നെന്മേനി, പടിഞ്ഞാറത്തറ, മുള്ളൻകൊല്ലി നാലു പേർ വീതം, പൂതാടി മൂന്നു പേർ, അമ്പലവയൽ, മീനങ്ങാടി, എടവക, തൊണ്ടർനാട് രണ്ടു പേർ വീതം, കല്പറ്റ, മേപ്പാടി, തവിഞ്ഞാൽ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ ബാധിതരായത്.
ബാംഗ്ലൂരിൽ നിന്ന് വന്ന മാനന്തവാടി, ബത്തേരി സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗബാധിതരായത്.

42 പേര്‍ക്ക് രോഗമുക്തി: പൊഴുതന, തരിയോട് സ്വദേശികൾ രണ്ടു പേർ വീതം, മൂപ്പൈനാട്, അമ്പലവയൽ, നെന്മേനി, വെങ്ങപ്പള്ളി, കൽപ്പറ്റ, മാനന്തവാടി, മുട്ടിൽ സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 31 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

180 പേര്‍ പുതുതായി നിരീക്ഷണത്തില്‍: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ 5.04.21തിങ്കളാഴ്ച പുതുതായി നിരീക്ഷണത്തിലായത് 180 പേരാണ്. 235 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3571 പേര്‍. ഇന്ന് പുതുതായി 7 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 192 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 315267 സാമ്പിളുകളില്‍ 310818 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 282013 നെഗറ്റീവും 28805 പോസിറ്റീവുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *