വയനാട്: വോട്ട് ചെയ്യാന്‍ കരുതേണ്ട തിരിച്ചറിയല്‍ രേഖകള്‍

വയനാട്: നിയമസഭ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോട്ടോ ഐ.ഡി കാര്‍ഡിനു പുറമെ 11 തിരിച്ചറിയല്‍ രേഖകള്‍ കൂടി ഉപയോഗിക്കാം. ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക്- പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയം വഴി നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, എന്‍.പി.ആര്‍ സ്മാര്‍ട്ട് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിപ്പിച്ച  പെന്‍ഷന്‍ കാര്‍ഡ്, സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളുടെ സര്‍വ്വീസ് തിരിച്ചറിയല്‍ കാര്‍ഡ്, എം.പി- എം.എല്‍.എമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്. സഹകരണ ബാങ്കുകളില്‍ നിന്നും നല്‍കുന്ന പാസ്ബുക്കുകള്‍ തിരിച്ചറില്‍ രേഖയായി ഉപയോഗിക്കാന്‍ സാധിക്കില്ല. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →