ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒ ചാരക്കേസിലെ അന്വേഷണ സമിതി റിപ്പോര്‍ട്ട് 06/04/21 ചൊവ്വാഴ്ച തന്നെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. ഡി കെ ജയിന്‍ സമിതിയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പരിഗണിക്കണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.
നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വേഷിച്ച് റിട്ട. ജസ്റ്റിസ് ഡി കെ ജയിന്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതി കഴിഞ്ഞ ദിവസമാണ് മുദ്ര വച്ച കവറില്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടില്‍ ഉടന്‍ തീരുമാനം വേണമെന്നും അതിനായി കേസ് ചൊവ്വാഴ്ച തന്നെ കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് കോടതിയില്‍ പ്രത്യേകം ഹാജരായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത 05/04/21തിങ്കളാഴ്ച ആവശ്യപ്പെട്ടു.
ഐഎസ്‌ആര്‍ഒ ചാരക്കേസ് ദേശീയ കേസാണെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ചൊവ്വാഴ്ച തന്നെ ഈ കേസ് പരിഗണിക്കുന്നത് എന്തിനെന്ന് ചോദിച്ച കോടതി അടുത്ത ആഴ്ച കേസില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ജയിന്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ ഗൂഡാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ചത്.

