സിഡ്‌നി: 2023ലെ വനിത ഫുട്‌ബോള്‍ ലോകകപ്പ് ന്യൂസിലാന്റിലേയും ഓസ്‌ട്രേലിയയിലെയും ഒമ്പത് നഗരങ്ങളിലായി നടക്കുമെന്ന് ഫിഫ അറിയിച്ചു. മത്സരക്രമമടക്കമുള്ള മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് അധികൃതരുടെ പ്രതികരണം. ന്യൂസിലാന്റിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ഫൈനല്‍ മത്സരം നടക്കുക ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്. സെമി ഫൈനല്‍ മത്സരങ്ങളും ഇത്തരത്തില്‍ രണ്ട് രാജ്യങ്ങളിലു മായി നടക്കും. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, ബ്രിസ്ബന്‍, അഡ്ലയ്ഡ്, പെര്‍ത്ത് എന്നീ നഗരങ്ങളും ന്യൂസിലാന്റിലെ ഡുനെഡിന്‍, ഹാമില്‍ട്ടണ്‍, വെല്ലിങ്ടണ്‍ എന്നീ നഗരങ്ങളുമാണ് മറ്റ് വേദികള്‍. 2015ല്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും നടന്ന ക്രിക്കറ്റ് ലോകകപ്പിന് സമാനമായാണ് വനിതാ ലോകകപ്പ് മത്സരങ്ങളുടേയും ഫോര്‍മാറ്റ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ കോണ്‍ഫെഡറേഷനുകളിലെ അംഗങ്ങള്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പായിരിക്കും ഇതെന്നും 32 ടീമികളാവും ഇത്തവണ മത്സര രംഗത്തുണ്ടാവുകയെന്നും ഫിഫ അറിയിച്ചു.
2023ലെ വനിത ഫുട്‌ബോള്‍ ലോകകപ്പ് ന്യൂസിലാന്റിലേയും ഓസ്‌ട്രേലിയയിലെയും ഒമ്പത് നഗരങ്ങളില്‍ നടക്കും
