ചരക്ക് നീക്കത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി റെയില്‍വേ

ന്യൂഡല്‍ഹി: 2020- 21 സാമ്പത്തികവര്‍ഷത്തില്‍ കോവിഡ് വെല്ലുവിളികള്‍ക്ക് ഇടയിലും ചരക്ക് നീക്കത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി റെയില്‍വേ.
കഴിഞ്ഞവര്‍ഷത്തെ 1209.32 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് 1.93% അധികം, അതായത് 1232.63 ദശലക്ഷം ടണ്ണിന്റെ ചരക്കുനീക്കം എന്ന നേട്ടമാണ് ഇന്ത്യന്‍ റെയില്‍വേ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തോടെ പിന്നിട്ടത്. ഇക്കാലയളവില്‍ ചരക്കു നീക്കത്തില്‍ നിന്നും 1,17,386.0 കോടി രൂപയാണ് ഇന്ത്യന്‍ റെയില്‍വേ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 1,13,897.20 കോടി രൂപയേക്കാള്‍ മൂന്ന് ശതമാനം അധികമാണ് ഇത്. 2021 മാര്‍ച്ച് മാസം 130.38 ദശലക്ഷം ടണ്‍ ചരക്കുകളാണ് തീവണ്ടിമാര്‍ഗം രാജ്യത്ത് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ (103.05 ദശലക്ഷം ടണ്‍ ) 27.33 ശതമാനം അധികമാണ് ഇത്. 2021 മാര്‍ച്ച് മാസം തീവണ്ടി മാര്‍ഗം ഉള്ള ചരക്ക് നീക്കത്തിലൂടെ 12,887.71 കോടിരൂപയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ ( 10,215.08) 26.16 ശതമാനം അധികം. നിലവിലെ റെയില്‍ ശൃംഖലകളില്‍ കൂടെയുള്ള ചരക്ക് തീവണ്ടികളുടെ യാത്രാ വേഗത്തിലും വലിയതോതിലുള്ള പുരോഗതി ദൃശ്യമായിട്ടുണ്ട്. 2021 മാര്‍ച്ച് മാസം ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറില്‍ 45.6 കിലോമീറ്ററായാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ വേഗത്തെക്കാള്‍ (24.93 കിമി /മണിക്കൂര്‍ ) 83 ശതമാനം അധികമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →