ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് എച്ച്-1 ബി വിസക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ജോബൈഡന്‍ അനുമതി നല്‍കി. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുളള തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു എസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് എച്ച്-1 ബി വിസ . ഇതോടെ ഇന്ത്യന്‍ ഐടി പ്രൊഫഷനുകള്‍ക്ക് ആശ്വാസത്തിന് വഴിയാകും.
2021 ജൂണിലാണ് ട്രംപ് വിദേശ തൊഴിലാളികള്‍ക്കി വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ യുയെസില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു താല്‍ക്കാലിക അല്ലെങ്കില്‍ കുടിയേറ്റേതര വിസ വിഭാഗങ്ങളില്‍ അപേക്ഷകരെ പ്രവേശിപ്പിക്കുന്നത് തയയാന്‍ ട്രംപ് ഉത്തരവിറക്കിയത്. സാമ്പത്തിക വീണ്ടെടുക്കലിനിടെ ഈ വിസകള്‍ യുഎസ് തൊഴിലിടങ്ങളില്‍ അപകട സാധ്യത സൃഷ്ടിച്ചെന്നാരോപിച്ചായിരുന്നു ട്രംപ് നിരോധനം ഏര്‍പ്പെടുക്കിയത്. പിന്നീട് 2021 മാര്‍ട്ട് 31 വരെ നീട്ടിയിരുന്നു.
എന്നാല്‍ ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ ക്രൂരമാണന്നാരോപിച്ച് എച്ച-1 ബി വിസക്കേര്‍പ്പെടുത്തിയ നിരോധനം നീക്കുമെന്ന് ജോബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു.

