ഐ.സി.സി. റാങ്കിങ്ങിൽ പിന്നിലായി ഇന്ത്യന്‍ താരങ്ങള്‍

ന്യൂഡല്‍ഹി: ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ, കെ.എല്‍. രാഹുല്‍ എന്നിവര്‍ റാങ്കില്‍ പിന്നിലായി. ട്വന്റി20, ഏകദിനം എന്നിവയില്‍ കോഹ് ലിയ്ക്കും ബുംറയ്ക്കും ഓരോ റാങ്ക് നഷ്ടമായപ്പോള്‍ ട്വന്റി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങിലാണു രാഹുല്‍ പിന്നിലായത്. ബാറ്റിങില്‍ കോഹ് ലിയും പിന്നിലായിട്ടുണ്ട്.പുതിയ ട്വന്റി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കോഹ്ലി അഞ്ചാമതും രാഹുല്‍ ആറാമതുമാണ്. കോണ്‍വെയുടെ കുതിപ്പാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.ഒറ്റയടിക്കു നാലുസ്ഥാനങ്ങള്‍ കയറി കോണ്‍വെ എട്ടാം റാങ്കില്‍ നിന്നാണ് നാലാം റാങ്കിലെത്തിയത്. 784 റേറ്റിങ് പോയിന്റാണ് കോണ്‍വെയ്ക്കുള്ളത്.

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20യിലെ മിന്നുന്ന പ്രകടനമാണ് കോണ്‍വെയുടെ കുതിപ്പിനു പിന്നില്‍. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ (892), ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് (830), പാകിസ്താന്റെ ബാബര്‍ ആസം (801) എന്നിവരാണ് ആദ്യ മൂന്നു റാങ്കുകളിലുള്ളത്. കോഹ്ലി, രാഹുല്‍ എന്നിവര്‍ യഥാക്രം 762, 743 റേറ്റിങ് പോയിന്റോടെയാണ് അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത്. കോഹ്ലിയും രാഹുലും മാത്രമാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍.ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങിലാണു ബുംറയ്ക്കു ഒരു സ്ഥാനം നഷ്ടമായത്. വിവാഹത്തെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നുമത്സരങ്ങളുടെ പരമ്പരയില്‍നിന്നു വിട്ടുനിന്നത് ബുംറയുടെ റാങ്കിനെ ബാധിക്കുകയായിരുന്നു. ബൗളര്‍മാരുടെ റാങ്കിങില്‍ ബുംറ മാത്രമേ ഇന്ത്യന്‍ താരങ്ങളില്‍ ആദ്യ പത്തിലുള്ളൂ. ഇം ണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാര്‍ ഐ.സി.സി. റാങ്കിങ്ങില്‍ മികച്ച നേട്ടം കൈവരിച്ചു. താരം ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തെത്തി. 2017 സെപ്റ്റംബറിന് ശേഷം ഭുവനേശ്വര്‍ നേടുന്ന ഏറ്റവും മികച്ച റാങ്കിങ്ങാണിത്. മറ്റൊരു ഇന്ത്യന്‍ താരമായ ശാര്‍ദൂല്‍ ഠാക്കൂര്‍ 93-ാം സ്ഥാനത്തുനിന്നും 80-ാം സ്ഥാനത്തെത്തി. രാഹുല്‍ 31-ല്‍ നിന്നും 27-ലും ഹാര്‍ദിക് പാണ്ഡ്യ 42-ാം റാങ്കിലുമെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →