ഓട്ടോ ഡെബിറ്റ് സംവിധാനം: സെപ്റ്റംബര്‍ വരെ സമയപരിധി നീട്ടി

മുംബൈ: ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനതിനായി ആര്‍.ബി.ഐ. പ്രഖ്യാപിച്ച ഓട്ടോ ഡെബിറ്റ് സൗകര്യം നടപ്പാക്കുന്നതിനു സാവകാശം അനുവദിച്ചു. 2021 സെപ്റ്റംബര്‍ 30 വരെയാണ് സാവകാശം അനുവദിച്ചത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ബാങ്കുകള്‍ ആര്‍.ബി.ഐയോട് സാവകശം ആവശ്യപ്പെട്ടിരുന്നു.

ഉപയോക്താക്കള്‍ക്കു നേരിട്ടേക്കാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ആര്‍.ബി.ഐയുടെ തീരുമാനം. ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഇന്നു മുതല്‍ കൈക്കൊള്ളാന്‍ ആര്‍.ബി.ഐ. ബാങ്കുകള്‍ക്കു നേരത്തേ അനുമതി നല്‍കിയിരുന്നു. മൊബൈല്‍, യൂട്ടിലിറ്റി ബില്ലുകള്‍, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെ വരിസംഖ്യയടയ്ക്കല്‍, മ്യൂച്വല്‍ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനത്തെ നടപടി ബാധിച്ചേക്കാമെന്നുള്ള വിലയിരുത്തലാണു സാവകാശം ചോദിക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചത്. ആവര്‍ത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ ഓതന്റിക്കേഷന്‍(എ.എഫ്.എ) നടപ്പാക്കിയിരുന്നു. പുതുക്കിയ വ്യവസ്ഥപ്രകാരം പണം അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കുന്നതിന് അഞ്ചുദിവസംമുമ്പ് ഉപയോക്താവിന് അറിയിപ്പ് നല്‍കണം.

അക്കൗണ്ട് ഉടമ അനുമതി നല്‍കിയാല്‍ മാത്രമേ ഇടപാട് സാധ്യമാകൂ. നിലവില്‍ ഓട്ടോ പേയ്‌മെന്റ് സംവിധാനം ഒരിക്കല്‍ നല്‍കിയാല്‍ നിശ്ചിതകാലയളവില്‍ നിര്‍േദശം നല്‍കുന്ന സമയത്ത് പണം അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ആകുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →