ഐ.പി.എല്ലില്‍ മിച്ചല്‍ മാര്‍ഷ് ഇല്ല, പകരമാവുക ജേസണ്‍ റോയ്

ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടുകോടി രൂപയുടെ അടിസ്ഥാന വിലയ്ക്കു സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഐ.പി.എല്ലില്‍നന്നു പിന്‍മാറുന്നതായി അറിയിച്ചു. ബയോ ബബിളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുമെന്നതിനാലാണു മാര്‍ഷ് പിന്‍മാറിയത്. ബി.സി.സി.ഐയെയും സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും മാര്‍ഷ് ഇക്കാര്യം അറിയിച്ചു. മിച്ചല്‍ മാര്‍ഷിനു പകരക്കാരനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇംഗ്ല ണ്ട് താരം ജേസണ്‍ റോയിയെ ടീമില്‍ ഉള്‍പ്പെടുത്തി. അടിസ്ഥാനതുകയായ രണ്ടുകോടി രൂപ നല്‍കിയാണ് സണ്‍റൈസേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ ഉണ്ടായിരുന്നെങ്കിലും ജേസണ്‍ റോയിയെ ആരും സ്വന്തമാക്കിയിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →