റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: തിരഞ്ഞെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധി നല്‍കണം

April 1, 2021 - 11:14 pm

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് എല്ലാ കടകളും വാണിജ്യസ്ഥാപനങ്ങളും പൊതു/സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും അവരുടെ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. ഉത്തരവ് ദിവസവേതന, താല്‍ക്കാലിക തൊഴിലാളികള്‍ക്കും ബാധകമാണ്. ഈ ദിവസത്തെ വേതനം കുറയ്ക്കുകയോ നല്‍കാതിരിക്കുകയോ ചെയ്യരുത്. തൊഴിലാളി താമസിക്കുന്ന നിയമസഭാ മണ്ഡലത്തിലല്ല ജോലി ചെയ്യുന്നതെങ്കിലും അവര്‍ക്കും വേതനത്തോടു കൂടിയ അവധി നല്‍കണം. എന്നാല്‍ തൊഴിലാളിയുടെ അഭാവം മൂലം അപകടമോ നഷ്ടമോ സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ തൊഴിലിനെത്തുന്ന തൊഴിലാളിക്ക് തൊഴിലുടമ വോട്ടു ചെയ്യാന്‍ സൗകര്യം നല്‍കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *