മലയാള ചലച്ചിത്ര സംവിധായകന്‍ ടി.എസ്‌ മോഹന്‍ അന്തരിച്ചു

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാ കൃത്തുമായ ടി.എസ്‌ മോഹന്‍ അന്തരിച്ചു. 72 വയസായിരുന്നു. എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം .ലില്ലിപ്പൂക്കള്‍, വിധിച്ചതും കൊതിച്ചതും, ബെല്‍റ്റ്‌ മത്തായി, താളം, പടയണി, കേളികൊട്ട്‌ , കൗശലം.ശത്രു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്‌.

1979ല്‍ സുകുമാരന്‍, കൃഷ്‌ണ ചന്ദ്രന്‍, വിന്‍സന്റ് ‌, രതീഷ്‌ ,പ്രമീള, ശോഭ എന്നിവര്‍ അഭിനയിച്ച്‌ ശ്രദ്ധേയമായ “ലില്ലിപ്പൂക്കള്‍” ആയിരുന്നു ആദ്യ ചിത്രം. 1993ല്‍ ബെന്നി പി നായരമ്പലത്തിന്‍റെ രചനയില്‍ സിദ്ദിക്ക്‌, ഉര്‍വശി എന്നിവര്‍ അഭിനയിച്ച “കൗശലം” ആണ്‌ അവസാന ചിത്രം .മമ്മുട്ടി, പൃഥ്വിരാജ്‌ തുടങ്ങിയവര്‍ ടിഎസ്‌ മോഹന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →