മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വാടകയ്ക്ക താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങോളോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. സര്‍ജറി വിഭാഗം നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവും പരിക്കും കണ്ടെത്തി. കുഞ്ഞിന്റെ കുടല്‍ പൊട്ടിയതായി സ്‌കാനിംഗില്‍ കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ പോലീലിനെ വിവരം അറിയിച്ചു.
കുഞ്ഞിന് വയറുവേതനയും മറ്റും തുടങ്ങിയതോടെ കഴിഞ്ഞ 25/03/21 വ്യാഴാഴ്ചയാണ് മുവാറ്റുപുഴ നെടുംചാലില്‍ ആശുപത്രിയിലെത്തിക്കുന്നത്. പിന്നീട് സന്നദ്ധ സംഘടനകള്‍ ഇടപെട്ട കുട്ടിയെ മുവാറ്റുപുഴ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. മൂത്രതടസം ഉണ്ടെന്നായിരുന്നു രക്ഷിതാക്കള്‍ ഡോക്ടറോഡ് പറഞ്ഞത്. വിശദമായ പരിശോധനയില്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടെന്ന് വ്യക്തമായതോടെ വിദഗ്ദ ചികിത്സക്കായി കഴിഞ്ഞ ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജിലേക്ക മാറ്റുകയായിരുന്നു.
കുഞ്ഞിന്റെ പിതാവിന്റെ സെഹോദരനും ഭാര്യയുമാണ് ആശുപത്രിയില്‍ കൂടെ ഉളളതെന്നാണ് പ്രഥമിക വിവരം. കുറ്റകൃത്യം സംബന്ധിച്ച അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. ഇവരുടെ കുടുംബം മൂവാറ്റുപുഴ പെരുമററ്റത്താണ് താമസിക്കുന്നത്. ഡോക്ടര്‍മാര്‍ ബന്ധുക്കളോട് വിശദമായി കാര്യങ്ങള്‍ തിരക്കിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണിവര്‍ പറയുന്നത്. ഈ ദമ്പതികളുടെ രണ്ട് മക്കള്‍കൂടി ആശുപത്രിയിലുണ്ട്. ഇതിൽ മൂത്തപെണ്‍കുട്ടിക്കും വയറുവേദനയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെന്ന് അറിയച്ചതോടെ ഈ കുട്ടിയേയും വൈദ്യ പരിശോധനക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു..
പീഡനം സംശയിച്ചതിനെതുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിന് വിവരം കൈമാറിയെങ്കിലും മൂന്നുദിവസം കഴിഞ്ഞിട്ടും കേസ് അന്വഷിക്കാന്‍ മൂവാറ്റുപുഴ പോലീസ് തയ്യാറായിട്ടില്ല. കുട്ടി മെഡിക്കല്‍ കോളേജില്‍ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് മുവാറ്റുപുഴ എസ് ഐ വി.കെ ശശികുമാറിന്റെ പ്രതികരണം. ഈ കുടുംബത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് പോലീസ് പറയുന്നത്. വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. .
രണ്ടാണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കൊപ്പമുളളത്. പീഡനത്തിനിരയായ കുട്ടി ഇയാളുടെ ആദ്യ ഭാര്യയുടെ കുട്ടിയാണെന്നും ഇവര്‍ ഗുജറാത്ത് സ്വദേശികളാണെന്നുമുളള സംശയം നാട്ടുകാര്‍ പറയുന്നുണ്ട്.

