മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമയാണ് ദി പ്രീസ്റ്റ് . ഈ ചിത്രത്തിൻറെ സെറ്റിൽവച്ച് മമ്മൂട്ടി എടുത്ത മഞ്ജുവാര്യരുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലാകുന്നത് . മഞ്ജുവാര്യർ തന്നെയാണ് തൻറെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ വൈറൽ ആകാൻ ഉള്ള കാരണം ഫോട്ടോഗ്രാഫർ മമ്മൂട്ടിയാണ് എന്ന് തന്നെയാണ്. മലയാള സിനിമയിലെ പ്രഗൽഭനായ ഫോട്ടോഗ്രാഫർ മമ്മൂക്ക എടുത്ത ചിത്രങ്ങളാണ് ഇതെന്നും ഇത് ഒരു നിധി തന്നെയാണെന്നും പറഞ്ഞു കൊണ്ടാണ് മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മഞ്ജുവാര്യരുടെ യുടെ പുതിയ ചിത്രങ്ങളുടെ ഫോട്ടോഗ്രാഫർ മമ്മൂട്ടി. ചിത്രങ്ങൾ വൈറലാകുന്നു
