ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാത്ഥിക്ക് വോട്ടു ചെയ്യണമെന്ന നിലപാട് ബി ജെ പി ക്ക് ഇല്ല, സുരേഷ് ഗോപിയെ തളളി കെ സുരേന്ദ്രൻ

തൃശ്ശൂർ: ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ ജയിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായത്തെ തളളി ബിജെപി സംസ്ഥാന നേതൃത്വം. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന നിലപാട് ബിജെപിക്ക് ഇല്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ 29/03/21 തിങ്കളാഴ്ച പറഞ്ഞു. സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ ജയിക്കണമെന്ന നിലപാടുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നും അല്ലെങ്കിൽ സിപിഐഎമ്മിനെ തോൽപ്പിക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഗുരുവായൂരിൽ കെ.എൻ.എ ഖാദർ ജയിക്കണമെന്നാണ് ആഗ്രഹമെന്നും തലശേരിയിൽ ഷംസീർ തോൽക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →