റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജില്ല റിസോഴ്‌സ് സെന്റർ ആരംഭിച്ചു

March 29, 2021 - 11:31 pm

ആലപ്പുഴ: ജില്ല ശിശു സംരക്ഷ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒ.ആർ.സി പദ്ധതിയുടെ ഭാഗമായി ജില്ല റിസോഴ്‌സ് സെന്റർ ആരംഭിച്ചു. റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ജില്ല വനിത ശിശു വികസന ഓഫീസർ ഷീബയുടെ അധ്യക്ഷതയിൽ അഡീഷൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ശശികുമാർ നിർവഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്‌സൺ അഡ്വ ജലജ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ശിശു സംരക്ഷണ ഓഫീസർ റ്റി.വി മിനിമോൾ, ഒ.ആർ.സി പ്രൊജക്ട് അസിസ്റ്റന്റ് എബി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിഗത ഇടപെടലുകൾ ഒരു കുടക്കീഴിൽ പ്രാവർത്തികമാക്കുക എന്നതാണ് ജില്ല റിസോഴ്‌സ് സെന്ററിന്റെ പ്രവർത്തന ലക്ഷ്യം. ലൈഗീകാതിക്രമങ്ങളിൽ നിന്നും അതിജീവിച്ച കുട്ടികൾക്കും, ലൈഗീക ചൂഷണത്തിന് വിധേയരാകാൻ സാധ്യതയുള്ളതുമായ കുട്ടികൾക്കും പ്രതീകൂല ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്കും ആവശ്യമായ പരിചരണവും പിന്തുണ സംവിധാനവും ജില്ല റിസോഴ്‌സ് സെന്ററിലൂടെ നൽകും. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *