തൃശൂർ പൂരത്തിന് അനുമതി, ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല

View Post

തൃശൂർ: ആശങ്കകൾക്ക് വിരാമമിട്ട് തൃശൂർ പൂരത്തിന് അനുമതി. 28/03/21 ഞായറാഴ്ച വൈകിട്ട് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തൃശൂർ പൂരം നടത്താൻ തീരുമാനമായത്. പൂരത്തിന് ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. സന്ദർശകർക്ക് എക്‌സിബിഷനിലും പങ്കെടുക്കാം.

എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക സമിതി. എന്നാൽ 28/03/21 ഞായറാഴ്ച ചേർന്ന യോഗത്തിൽ എക്‌സിബിഷന് സന്ദർശകർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് കളക്ടർ വ്യക്തമാക്കി. തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ തന്നെ നടത്തുമെന്ന് മന്ത്രി വി.എസ് സുനിൽകുമാറും നേരത്തേ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →