ഗോവയിലെ ഏകീകൃത സിവില്‍ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

പനജി: ഗോവയിലെ ഏകീകൃത സിവില്‍ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ഏകീകൃത സിവില്‍ കോഡ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാന്‍ രാജ്യത്തെ ബുദ്ധിജീവികള്‍ ഗോവയിലെത്തണമെന്ന് എസ് എ ബോബ്‌ഡെ അഭ്യര്‍ത്ഥിച്ചു.

27/03/21 ശനിയാഴ്ച ഗോവയിലെ ഹൈക്കോടതി ബെഞ്ചിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ഗോവയിലെ നീതിന്യായ സംവിധാനത്തിന്റെ പാരമ്പര്യത്തെയും എസ് എ ബോബ്‌ഡെ പ്രകീര്‍ത്തിച്ചു.

ഗോവയില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും വിവാഹത്തിനും സ്വത്ത് ഭാഗംവയ്പിനും ഒരേ നിയമമാണുള്ളത്. ഇന്ത്യയില്‍ ഗോവയില്‍ മാത്രമാണ് ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡുള്ളത്. മതം പരിഗണിക്കാതെയുള്ള വ്യക്തിഗത നിയമങ്ങളാണ് ഇതിലുണ്ടാകുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →