എയര്‍ ഇന്ത്യ പൂര്‍ണമായി സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നു കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുക എന്നതാണു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.. നൂറു ശതമാനം ഓഹരിയും വിറ്റഴിക്കാനാണു തീരുമാനം. ഓഹരി വിറ്റഴിക്കണോ വേണ്ടയോ എന്നതല്ല ഇപ്പോള്‍ മുമ്പിലുള്ള ചോദ്യം. ഓഹരി വിറ്റഴിക്കുക അല്ലെങ്കില്‍ അടച്ചു പൂട്ടുക- ഇതിലേത് തെരഞ്ഞെടുക്കണം എന്നതാണു പ്രധാനം. രാജ്യത്തെ സുപ്രധാന പൊതുമേഖലാ ആസ്തിയാണെങ്കിലും കമ്പനിയുടെ കടം 60,000 കോടി രൂപയിലധികമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →