കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നില്ല: വീണ്ടും ലോക്ക്ഡൗണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ജനങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്നും ഇതിന്റെ ഫലം അടുത്തൊരു ലോക്ക് ഡൗണായിരിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഓഫീസുകളിലും സെക്രട്ടറിയേറ്റിലും പൊതുജനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സംസ്ഥാനനത്ത് കഴിഞ്ഞ ദിവസം മുതല്‍ രാത്രികാല ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പിന്നാലെയാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെടാത്ത പശ്ചാത്തലത്തില്‍, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആരോഗ്യ മന്ത്രി രാജേഷ് തോപെ, ചീഫ് സെക്രട്ടറി സീതാറാം കുന്തെ, ഡോക്ടര്‍മാര്‍, പോലീസ് അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Share
അഭിപ്രായം എഴുതാം