ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് കെ സുരേന്ദ്രന്‍

തൃശ്ശൂർ: ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

പത്തനംതിട്ടയില്‍ വച്ചാണ് 26/03/21 വെള്ളിയാഴ്ച ഇക്കാര്യം സുരേന്ദ്രന്‍ വ്യക്തമാക്കിയത്. പ്രഖ്യാപനം വെളളിയാഴ്ച വൈകിട്ട് ഉണ്ടാകുമെന്നും ദിലീപ് നായരെ പിന്തുണക്കുന്നതോടെ ഗുരുവായൂരില്‍ ത്രികോണ മത്സരമെന്നും മികച്ച വിജയം പാര്‍ട്ടിക്കുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന അഡ്വ. നിവേദിതയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

തലശേരിയില്‍ പാര്‍ട്ടി ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →