ബിഗ് ബോസ് സീസൺ 1 ലൂടെ ഒന്നായവരാണ് പേളിയും ശ്രീനിഷും . മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികൾ ആണ് ഇവർ. ഇവരുടെതായി സോഷ്യൽ മീഡിയയിൽ വരാറുള്ള എല്ലാ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഗർഭിണിയായ വിവരം പേളി ആരാധകരെ അറിയിക്കുന്നത്. ഇപ്പോഴിതാ പേളിക്കും ശ്രീനിഷിനും ഒരു പെൺകുഞ്ഞു പിറന്നു എന്ന വിവരം ആരാധകരെ ഒന്നടങ്കം സന്തോഷത്തിൽ ആഴ്ത്തിയിരിക്കുന്നു. കുഞ്ഞിനൊപ്പം ഉള്ള ആദ്യചിത്രം സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. പേളിക്കും ശ്രീനിക്കും അഭിനന്ദനങ്ങൾ നേർന്നു സുഹൃത്തുക്കളും ആരാധകരും എല്ലാം സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നു. ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസും എല്ലാം മുൻപ് ധാരാളമായി പേളി പുറത്തുവിട്ടിരുന്നു. ഇത്തവണ കുഞ്ഞിനെ ഉടുപ്പ് ധരിപ്പിച്ച് തൊട്ടിലിൽ ഉറക്കി കിടത്തിയശേഷം എടുത്ത മകളുടെ ചിത്രമാണ് പേളി പങ്കുവെച്ചിരിക്കുന്നത്. പേളിയുടെ പുതിയ ചിത്രത്തിന് താഴെ ആദിൽ ഇബ്രാഹിം, ശിൽപ്പബാല, ഷിയാസ് കരീം, ജോജുജോർജ് തുടങ്ങിയവരടക്കം നിരവധിപേരാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്.
മകളുടെ ചിത്രം പങ്കുവെച്ച് പേളിയും ശ്രീനിഷും
