കണ്ണൂര്‍: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. കണ്ണൂര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ ടിവി സുഭാഷ് ആണ് നോട്ടീസ് അയച്ചത്.
25/03/21 വ്യാഴാഴ്ച വൈകിട്ട് ധര്‍മ്മടത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് കൈമാറി. പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കൊവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന, പ്രസ്താവനക്കെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നോട്ടീസ്.
പരാതി നല്‍കിയയാളുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ബോധിപ്പിക്കാനാണ് നിര്‍ദേശം.