കൊല്ലം: കോവിഡ് 175, രോഗമുക്തി 118

കൊല്ലം: ജില്ലയില്‍ മാര്‍ച്ച് 23ന് 175 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 118 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 173 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 23 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-എട്ട്, കരുനാഗപ്പള്ളി-ഏഴ്, പരവൂര്‍-മൂന്നു എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. ഗ്രാമപ്രദേശങ്ങളില്‍ കരവാളൂര്‍-ഒന്‍പത്, വെട്ടിക്കവല-ഏഴ്, മൈനാഗപ്പള്ളി, കൊറ്റങ്കര ഭാഗങ്ങളില്‍ ആറുവീതവും തലവൂര്‍, ശൂരനാട് സൗത്ത്, മേലില, തേവലക്കര എന്നിവിടങ്ങളില്‍ അഞ്ചുവീതവും ശാസ്താംകോട്ട, വിളക്കുടി, പെരിനാട്, ഇട്ടിവ, അഞ്ചല്‍ പ്രദേശങ്ങളില്‍ നാലുവീതവും മയ്യനാട്, പൂതക്കുളം, നെടുവത്തൂര്‍, നെടുമ്പന, തൃക്കോവില്‍വട്ടം, കുമ്മിള്‍, കടയ്ക്കല്‍, ഇളമാട് ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →