ബിരുദ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങിമരിച്ചു

നാദാപുരം: ബിരുദ പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. പാപ്പിനിശേരി പാറക്കല്‍ പുതിയ പുരയില്‍ ഇസ്മായേലിന്റെ മകന്‍ തസ്ലി (22) ആണ് മരിച്ചത്. കണ്ണൂര്‍ പാപ്പിനിശേരി ജാമി അ അസ് അരിയ്യ ഇസ്ലാമിയ്യ അറബിക്ക് കോളേജ് വിദ്യാര്‍ത്ഥിയാണ്. നാദാപുരം അല്‍ഫുര്‍ഖാന്‍ കോളേജ് സെന്ററില്‍ അഞ്ചാം സെമസ്റ്റര്‍ അറബിക്ക് ബിരുദ പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു.

ഇതിലെ ഒമ്പത് വിദ്യാര്‍ത്ഥികള്‍ പുളിക്കൂല്‍ മഠത്തില്‍ സ്രാമ്പിയിലാണ് താമസിച്ചിരുന്നത്. 2021 മാര്‍ച്ച 22ന് തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് സമീപത്തെ പുളിക്കൂല്‍ തോട്ടില്‍ കൂട്ടുകാരായ മൂന്നുപേര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ തസ്ലീം മുങ്ങിത്താഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വടകര താലൂക്ക് ആശുപത്രിയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →