സുവേന്ദു അധികാരിയുടെ പിതാവും ബിജെപിയില്‍: അതിശയിക്കാന്‍ ഇല്ലെന്ന് തൃണമൂല്‍

കൊല്‍ക്കത്ത: തൃണമൂല്‍ വിട്ട് ബിജെപി നേതാവായ സുവേന്ദു അധികാരിയുടെ പിതാവും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നു. മിഡ്നാപ്പൂരില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലാണ് 79കാരനായ ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ദീര്‍ഘകാലം കോണ്‍ഗ്രസുകാരനായിരുന്ന ശിശിര്‍ അധികാരി പിന്നീട് തൃണമൂലിലേക്ക് പോരുകയായിരുന്നു.കാന്തി ലോക്സഭ മണ്ഡലത്തിലെ എംപിയാണ് ശിശിര്‍ അധികാരി.സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശിശിര്‍ അധികാരിയും ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ശക്തനായ എതിരാളിയാണ് സുവേന്ദു അധികാരി. അദ്ദേഹത്തിന്റെ പിതാവിനെ കൂടാതെ സഹോദരനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്.അതേസമയം, ശിശിര്‍ അധികാരി ഒടുവില്‍ മകന്റെ പാത പിന്‍തുടരുമെന്ന് അറിയാമെന്നും അതില്‍ ഒട്ടുംതന്നെ അതിശയിക്കാന്‍ ഇല്ലെന്നും തൃണമൂല്‍ എംപിയും മുതിര്‍ന്ന നേതാവുമായ സൗഗാത റോയ് നേരത്തെ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →