തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുളള വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറി. 51 നിയമ സഭാ മണ്ഡലങ്ങളിലായി 1,63,071 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറിയിട്ടുളളത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുളള വ്യാജ വോട്ടര്‍മാരുടെ എണ്ണം 2,16,510 ആയി. ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൈമാറിയിരുന്നു.
അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തുടനീളം വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുളളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥന്മാരുടെ ഒത്തശില്ലാതെ ഇത് നടക്കില്ല. സംസ്ഥാന തലത്തില്‍ ഗൂഡാലോചനയും സംഘടികമായ പ്രവര്‍ത്തനവും ഇതിന്റെ പിന്നില്‍ നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

